Jaipur: 9 Cow Vigilantes arrested for creating ruckus
പശുവിനെ കൊന്നെന്നാരോപിച്ച് ജയ്പൂരില്‍ സര്‍ക്കാര്‍ വാഹനം തകര്‍ക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്ത ഒമ്പത് ഗോരക്ഷാ പ്രവര്‍ത്തകരെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്സ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പശുവിനെ ചികിത്സിക്കാനായി എത്തിയ സംഘം വൈകിയതിനെത്തുടര്‍ന്ന് ആംബുലന്‍സിന് നേരെയാണ് ആദ്യം അക്രമമുണ്ടായത്. ഇതേത്തുടര്‍ന്ന് റോഡ് ഉപരോധിച്ച സംഘം ആംബുലന്‍സിനെതിരെയും, മുനിസിപ്പല്‍ കൗണ്‍സിലര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണം നടത്തുകയായിരുന്നു. മൃഗസംരക്ഷത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ യുടെ ആംബുലന്‍സാണ് തകര്‍ക്കപ്പെട്ടത്. ഗോരക്ഷകരുടെ ആക്രമണത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്നത്. പശുവിന്‍റെ പേരില്‍ വര്‍ഗീയത സൃഷ്ടിക്കാനാണ് ഗോരക്ഷകരുടെ ശ്രമമെന്നാണ് പലരും ആരോപിക്കുന്നത്. ബിജെപി അധികാരത്തിലെത്തിയതിന് ശേഷം ഇത്തരത്തില്‍ നിരവധി കേസുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.